ഇരുപതുകാരിയെ ഹോസ്റ്റലില്‍ കൂട്ടബലാല്‍സംഘംത്തിനിരയാക്കി

പാറ്റ്‌ന : ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയില്‍ ഇരുപതുകാരിയായ പെണ്‍കുട്ടി കൂട്ടബലാല്‍സംഘത്തിനിരയായി. ബീഹാറിലെ നിഹോറയില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഢിപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സിനും 20 വയസ്സിനും ഇടയിലുള്ള മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മെന്‍സ്്‌ഹോസ്റ്റലിന് സമീപത്തുകൂടി ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയാണ് ഇവര്‍ പീഡിപ്പിച്ചത്.

ഒരുമാസം മുമ്പ് സമാനമായ ഞെട്ടിക്കുന്ന മറ്റൊരു പീഢനവും പാറ്റനയില്‍ നടന്നിരുന്നു. ആ സംഭവത്തില്‍ ബലാല്‍സംഘം ചെയ്യുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ പകര്‍ത്തി അവ ഇന്റെര്‍ നെറ്റ് വഴിയും എംഎംഎസ് വഴിയും പ്രചരിപ്പിച്ചത് വന്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ആ കേസില്‍ പോലീസ് ആദ്യം പ്രതികളെ അറസ്റ്റുചെയ്യാന്‍ തയ്യാറായില്ല. പിന്നീട് സാമൂഹ്യപ്രവര്‍ത്തകരും പ്രതിപക്ഷ കക്ഷികളും സഭയ്്ക്കകത്ത് വരെ സമരം ചെയ്തതിനാലാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.

 

 

Share news
error: Content is protected !!
Scroll to Top