ഇരട്ടക്കൊലപാതകം ; കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വി എസ് എത്തി.

അരീക്കോട് : കുനിയില്‍ കഴിഞ്ഞമാസം കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കറിന്റേയും ആസാദിന്റെയും കുടുംബങ്ങളെ സമാശ്വസിപ്പിക്കാന്‍ പ്രതിപക്ഷനേതാവ് വിഎസ് എത്തി. കൊല്ലപ്പെട്ടവരുടെ പിതാവ് ഗുലാം ഹുസൈന്‍ അദേഹത്തിന്റെ സഹോദരങ്ങളായ കൊളക്കാടന്‍ ഹംസ ഹാജി, അബ്ദുള്‍ വഹാബ്, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരോടൊപ്പം മുക്കാല്‍ മണിക്കൂറോളം വിംഎസ് അവിടെ ചിലവഴിച്ചു.

വി എസ് വരുനതറിഞ്ഞ് നൂറുകണക്കിനാളുകള്‍ അവിടെയെത്തിച്ചേര്‍ന്നിരുന്നു. വിഎസിനൊപ്പം സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍,അഡ്വ. ഐ.ടി നജീബ്, ടി പി സുള്‍ഫിക്കര്‍ അലി എന്നിവരുമുണ്ടായിരുന്നുയ.

ലീഗ് കരുതികൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നും ബഷീര്‍ എംഎല്‍എയെ വീണ്ടും ചോദ്യം ചെയ്യണമെന്നും വ്എസ് ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top