HIGHLIGHTS : തിരു: സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന യാത്രാനിരക്ക് വര്‍ദ്ധന ഇന്ന്
തിരു: സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന യാത്രാനിരക്ക് വര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നടപ്പിലാകും. മിനിമം യാത്രാനിരക്ക് 6 രൂപയും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയും കിലോമീറ്ററില്‍ ആനുപാതിക വര്‍ദ്ധനയുമാണ് നടപ്പിലാക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടാം തവണയാണ് ചാര്‍ജ് വര്‍ദ്ധന നടപ്പിലാക്കുന്നത്. ദീര്‍ഘദൂരയാത്രക്കാര്‍ക്ക് 50 രൂപയുടെ വരെ വര്‍ദ്ധന ഒരു യാത്രയില്‍ ഉണ്ടാകും.
ഓട്ടോയ്ക്ക് മിനിമം 15 രൂപ നിരക്കും കാറിന് മിനിമം വാടക 100 രൂപയുമാണ് ഈടാക്കുക.