ഓണത്തെ വരവേറ്റ് ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാനായി ഇന്ന് തൊട്ട് തിരുവോണ ദിവസം വരെ മലയാളികള്‍ വീടുകളില്‍ പൂക്കളം ഒരുക്കുന്നു.
ഇത്തവണത്തെ അത്താഘോഷം കേന്ദ്രമന്ത്രി കെ വി തോമസ് ഉദ്ഘാടനം ചെയ്യും. ചരിത്ര പ്രസിദ്ധമായി തൃപ്പൂണിത്തുറ അത്ത ചമയം ഇന്ന് കൊണ്ടാടും. ഉല്‍സവം കാണുന്നതിനായി കൊച്ചി മഹാരാജാവ് അണിഞ്ഞൊരുങ്ങി പല്ലക്കില്‍ സര്‍വ്വ സന്നാഹങ്ങളുമായി യാത്ര ചെയ്യുന്നതിന്റെ ഓര്‍മ്മ പുതുക്കിയാണ് അത്തം ഘോഷയാത്ര നടത്തുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




