HIGHLIGHTS : ദില്ലി. : ഇന്ത്യന്‍ മുജാഹിദ് നേതാവ് യാസീന്‍ ഭട്കല്‍ അറസ്റ്റില്‍.
ദില്ലി. : ഇന്ത്യന്‍ മുജാഹിദ് നേതാവ് യാസീന്‍ ഭട്കല്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസും കര്‍ണ്ണാടകാ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് യാസീന്‍ പിടിയിലായത്. ഇന്ത്യന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ്‌ചെയ്തത്.
കൊടും ഭീകരനായ അബ്ദുള്‍ കരീം തുണ്ട നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യാസിം അറസ്റ്റിലായത്. രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത് ഇയാളായിരുന്നു. ഡല്‍ഹി,പൂനെ, ബാംഗ്ലൂര്‍ ഹൈദരബാദ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളിലെ മുഖ്യ പ്രതിയാണ് ഇയാള്‍. ഇന്ത്യന്‍ മുജാഹിദീനിലേക്ക് ഇയാള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നു.
17 പേര്‍ കൊല്ലപെട്ട ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനം, ബാംഗ്ലൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്തു നടന്ന സ്‌ഫോടനം എന്നിവക്ക് പിറകില്‍ യാസിന്‍ ഭട്കലാണെന്ന് അനേ്വണ ഉദേ്യാഗസ്ഥര്‍ക്ക് നേരത്തെ തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭട്കലിനെ പ്രതിയായി പ്രഖ്യാപിച്ചിരുന്നു.
5 വര്‍ഷത്തോളമായി യാസീമിനെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ദില്ലിയിലെത്തിക്കുന്ന ഭട്കലിനെ വൈകുന്നേരത്തോടെ വിശദമായി ചോദ്യം ചെയ്യും.