HIGHLIGHTS : പ്രതിരോധമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ദില്ലി ഇന്ത്യന്‍ നേവിയില്‍ വീണ്ടും ലൈംഗികവിവാദം പുകയുന്നുഇന്ത്യന്‍ നേവിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റ...

പ്രതിരോധമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
ദില്ലി ഇന്ത്യന്‍ നേവിയില്‍ വീണ്ടും ലൈംഗികവിവാദം പുകയുന്നു. കൊച്ചി നേവല്‍ബേസിലെ ലൈഗിക വിവദങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പാണ് ഇന്ത്യന്‍ നേവിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യ ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഭര്‍ത്താവ് തന്നെ സഹപ്രവര്‍ത്തകരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് പരാതി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രപ്രതിരോധമന്ത്രി എകെ ആന്റണി ഉത്തരവിട്ടു.
കര്‍ണാടകയിലെ കാര്‍വാറിലുള്ള നേവല്‍ ഷിപ്പ് റിപ്പയാര്‍ഡിലെ ലെഫ്‌നന്റ് കമാന്ററാണ് ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍. ഇയാള്‍ തന്റെ ഭാര്യയെ മദ്യപിക്കാന്‍ പ്രരിപ്പിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു.മറ്റുള്ളവരുമായി കിടക്കറ പങ്കിടാത്തതിന് തന്നെ ക്രൂരമായി മര്‍ദ്ധിക്കാറുണ്ടെന്നും ഈ വിവരം പുറത്തുപറഞാല്‍ ഇന്റര്‍നെറ്റിലൂടെ ഇവരൂടെ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്താറുള്ളതായും പരാതിയില്‍ പറയുന്നു.
എംബിഎക്കാരിയാണ് ഈ യുവതി .കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിലുന്ന്ു ഇവര്‍ തമ്മിലുള്ള വിവാഹം