HIGHLIGHTS : മരണം 20 ല്‍ കൂടുമെന്ന് സൂചന. പത്തനംതിട്ട: അടിമാലിയില്‍ കനത്ത മഴയെ തുടര്‍ന്ന്
മരണം 20 ല്‍ കൂടുമെന്ന് സൂചന.
പത്തനംതിട്ട: അടിമാലിയില്‍ കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഉരുള്‍പൊട്ടി നാലുപേര്‍ മരിച്ചു. നിരവധിപേരെ കാണാതായിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അടിമാലി ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഇരുപത് ഏക്കറോളം വരുന്ന മലയാണ് ഇടിഞ്ഞ് വീണത്. രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന ജെസിബി ഉള്‍പ്പെടെ 15 ഓളം വഹനങ്ങള്‍ മണ്ണിനടിയില്‍ പെട്ടിരിക്കുകയാണ്. അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ഗതാഗതം തടസപെട്ടതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
അറുപതടി നീളത്തില്‍ മുപ്പതടി ഉയരത്തില്‍ മണ്ണ് വീണുകിടക്കുകയാണ്. ഇതിനടിയില്‍ നിരവധി വാഹനങ്ങളും കടകളും പെട്ടുകിടക്കുന്നുണ്ട്. മണ്ണിനടയില്‍ പെട്ടവരുടെ എണ്ണം ഇതുവരെ തിട്ടപ്പെട്ടുതാനായിട്ടില്ല.
കനത്തെമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ഇടുക്കി തടിയമ്പാട് ഉറുമ്പിതടത്തില്‍ ജോസിന്റെ മക്കളായ ജോസ്‌ന(16), ജോസ്‌നി(14), വരിക്കയില്‍ പാപ്പച്ചന്‍, ഭാര്യ തങ്കമ, പെരുമാന്‍തളത്തില്‍ അന്നമ്മ(65), മലയിഞ്ചിയില്‍ ശാരദ, കുറിച്ചിലക്കോട്ട് കോട്ടയില്‍ ബാലന്‍(60) താന്നിക്കണ്ടം അണക്കര ബാബു എന്നിവരാണ് മരിച്ചത്.
കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായിരിക്കുന്നു.