Section

malabari-logo-mobile

ഖത്തറില്‍ കനത്ത മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്

HIGHLIGHTS : ദോഹ: ദോഹയില്‍ വേനല്‍മഴക്ക് സാധ്യതയുണ്ടെന്ന്

ദോഹ:  ഖത്തറില്‍ വേനല്‍മഴക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ കനത്ത മഴ തന്നെ പെയ്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്കുന്ന മുന്നറയിപ്പ്. തീരപ്രദേശങ്ങളിലാണ് മഴക്ക് കൂടുതല്‍ സാധ്യതയുള്ളത്. അപൂര്‍വ്വമായി മാത്രമാണ് ഇതിനു മുമ്പ് ഖത്തറില്‍ ആഗസ്ത് മാസത്തില്‍ മഴ പെയ്തിട്ടുള്ളത്. 2005ലാണ് അവസാനമായി രാജ്യത്ത് ആഗസ്ത് മാസത്തില്‍ മഴ പെയ്തതെന്ന് സോഷ്യല്‍ സൈറ്റുകളില്‍ അഭിപ്രായം രേഖപ്പെടുത്തിയവര്‍ പറയുന്നു.
ജി സി സി മേഖലയില്‍ പൊതുവെ അനുഭവപ്പെടുന്ന കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് ഖത്തര്‍ തീരത്തേക്ക് മഴമേഘങ്ങളെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ മദീന ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. യു എ ഇയിലും അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയിട്ടുണ്ട്.
യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ശക്തമായ കാറ്റ് വീശുകയും മഴ പെയ്യുകയും ചെയ്തു. സൗദിയിലും യു എ ഇയിലും മഴ വെള്ളക്കെട്ട് ഉയരുന്നതിനും തണുപ്പ് പരക്കുന്നതിനും കാരണമായി. സാധാരണയായി ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് ഖത്തറില്‍ മഴയെത്തുന്നത്.  ഈ മാസങ്ങളിലെ മഴ രാജ്യത്തെ താപനില കുറച്ച് ശീതകാലാവസ്ഥക്ക് കരുത്തേകുന്നതാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും മഴ രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ഏപ്രില്‍ മുതല്‍ ഉഷ്ണക്കാറ്റും ചൂടും വര്‍ധിക്കുന്നതോടെ മഴമേഘങ്ങള്‍ പിന്‍വാങ്ങുകയാണ് പതിവ്. വളരെ അപൂര്‍വ്വമായി മാത്രമാണ് വേനല്‍ക്കാലത്ത് ഖത്തറില്‍ മഴ പെയ്യുന്നത്.  ഇക്കഴിഞ്ഞ മെയ് മാസത്തിലും പതിവുതെറ്റിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയെത്തിയിരുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!