HIGHLIGHTS : ഗോഹട്ടി: ആസാമിലെ കനലുകള്‍ അണയുന്നില്ല. ചിരാഗജില്ലയില്‍ ഇന്ന് വീണ്ടുമുണ്ടായ കലാപത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ചിരാഗ ജില്ലയിലാകെ കര്‍ഫ്യൂ പ്രഖ...
ഗോഹട്ടി: ആസാമിലെ കനലുകള്‍ അണയുന്നില്ല. ചിരാഗജില്ലയില്‍ ഇന്ന് വീണ്ടുമുണ്ടായ കലാപത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ചിരാഗ ജില്ലയിലാകെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ന് വൈകീട്ട് 5.30 മണിയോടെ് ചൗധരിപുരയില്‍ ഉണ്ടായ ലഹളയിലാണ് ഈ അഞ്ചുപേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്.
ഇതോടെ ആസാമിലെ വര്‍ഗീയ കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 85 ആയി. 5 ലക്ഷത്തിലധികം പേരാണ് സ്വന്തം കിടപ്പാടം വിട്ട് അഭയാര്‍ത്ഥികളായി കഴിയുന്നത്. ആസാമിലെ കോളേജുകള്‍ ചിരാഗ്, ദുബ്രി ജില്ലകളിലാണ് കലാപം പടര്‍ന്നു പിടിച്ചത്.