ആറ് താരപുത്രന്‍മാര്‍ ‘ഗുണ്ട’യില്‍

താരപുത്രന്‍മാര്‍ വെള്ളിത്തിരയില്‍ എത്തുന്നു എന്ന വാര്‍ത്ത പുതുമയുള്ളതല്ലെങ്കിലും ആറ് താരപുത്രന്‍മാര്‍ ഒരേ സിനിമയില്‍ ഒരുമിച്ച് അരങ്ങേറ്റം കുറിക്കുന്നു എന്നത് മലയാള സിനിമയെ സംബന്ധിച്ച് പുതുമയുള്ള കാര്യം തന്നെയാണ്.

‘ഗുണ്ട’ എന്ന സലീം ബാബ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരപുത്രന്‍മാര്‍ ഒന്നിച്ചെത്തുന്നത്. ഹാസ്യ താരം കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു, മച്ചാന്‍ വര്‍ഗീസിന്റെ മകന്‍ റോബിന്‍ മച്ചാന്‍, തിലകന്റെ മകന്‍ ഷിബു തലകന്‍, സ്ഫടികം ജോര്‍ജ്ജിന്റെ മകന്‍ അജോ വര്‍ഗീസ്, സലിം ബാബയുടെ മകന്‍ ചെങ്കിസ് ഖാന്‍, മാഫിയാ ശശിയുടെ മകന്‍ സന്ദീപ് ശശി എന്നീ താരപുത്രന്‍മാരാണ് ഒന്നിക്കുന്നത്.

ഈ ചിത്രത്തില്‍ ടിനി ടോം, സുനില്‍ സുഗത, സ്ഫടികം ജോര്‍ജ്ജ്, മാമുക്കേയ, സാജു കൊടിയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

 

ഫോട്ടോ കടപ്പാട് റിപ്പോര്‍ട്ടര്‍

 

Share news
error: Content is protected !!
Scroll to Top