തിരു : ടിപി വധക്കേസ് അനേ്വഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പോലീസ് ആരെയും കള്ള സാക്ഷികള്‍ ആക്കിയിട്ടില്ലെന്നും കൂറു മാറിയവരില്‍ ഏറെയും സിപിഐഎമ്മുകാരാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസിന്റെ വിധി വന്നതിന് ശേഷം മാത്രം മറ്റ് വിലയിരുത്തലുകള്‍ നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോവുകയാണെന്നും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസിനകത്ത് പാര്‍ട്ടിയും ഗ്രൂപ്പും പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടി കാട്ടി. മുന്‍ ഗണ്മാന് സലിം രാജിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ സലീമിന്റെ ഫോണ്‍കോള്‍ രേഖകള്‍ പരിശോധിക്കുന്ന കാര്യത്തില്‍ കേടതി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന് നായരെ നുണ പരിശോധനക്ക് വിധേയനാക്കുന്ന കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അനേ്വഷണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു വിട്ടു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.



