HIGHLIGHTS : തിരു : ആര്‍ ശെല്‍വരാജ് നിയമസഭാംഗമായി സത്യപ്രതിസത്യപ്രതിജ്ഞ ചെയ്തു.
തിരു : ആര്‍ ശെല്‍വരാജ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് നിയമസഭയിലാണ് സത്യപ്രതിജ്ഞ നടന്നത്. കഴിഞ്ഞ തവണ ദൃഢപ്രതിജ്ഞ ചെയ്ത ശെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചതോടെ ദൈവനാമത്തിലാണ് സത്രപ്രതിജ്ഞ ചെയ്തത്.
ചോദ്യോത്തരവേളയ്ക്കു ശേഷമാണ് ശെല്‍വരാജ് സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ഒരേ സഭയില്‍ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്ന ആദ്യ അംഗമായി ശെല്‍വരാജ്.
2011 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സിപിഐഎം അംഗമായിരുന്ന ശെല്‍വരാജ് ഇപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിക്കുകയായിരുന്നു.