ആലപ്പുഴ: സംസ്ഥനത്തെ ആര്‍ടി ഓഫീസുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനു പുറമെ ചേര്‍ത്തല മുതല്‍ മഞ്ചേശ്വരം വരെ സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ച് ഓട്ടോമേറ്റ്ഡ് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം നടപ്പിലാക്കുമെന്ന് ട്രാന്‍സ്്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
അശ്രദ്ധമായി വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കുന്നതിന് ബ്രീത്ത് അനലൈസര്‍ വാങ്ങുമെന്നും കമ്മീഷണര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




