HIGHLIGHTS : കൊച്ചി: പ്രതിരോധ ആയുധക്കരാര്‍ അഴിമതിക്കേസില്‍
കൊച്ചി: പ്രതിരോധ ആയുധക്കരാര്‍ അഴിമതിക്കേസില്‍ മുഖ്യ ഇടനില്കകാരിയായ സുബി മാലിയെ സിബിഐ മുമ്പാകെ ഹാജരായി. കേസിലെ മൂന്നാം പ്രതിയാണ് സുബി മാലി. മുംബൈയില്‍ വെച്ചും സിബിഐ ഇവരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ നടപടികള്‍ക്കായാണ് ഇവരോട് കൊച്ചിയിലെത്താന്‍ നിര്‍ദേശിച്ചത്.
മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സുബി ഇംപെക്‌സ് എന്ന സ്ഥാപനമുടമയായ ഇവരെ തൃശൂര്‍ അത്താണിയിലെ സ്റ്റീല്‍ ഇന്‍ഡസ്ട്രീറസ് ആന്‍ഡ് ഫോര്‍ജിങ് ലിമിറ്റിലെ റെയ്്ഡുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
സര്‍്ക്കാറിന്റെ ആയുധ ഫാക്ടറികള്‍ക്ക് ടാങ്ക് സ്‌പെയര്‍പാര്‍ട്ടുകള്‍ നല്‍കുന്നതില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച് കോടികള്‍ തട്ടിയെന്നാണ് കേസ്. ജനുവരിയില്‍ നടത്തിയ ഒര്ു ഇടപാടില്‍ മാത്രം 57 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായ് കണ്ടെത്തിയിരുന്നു.
പ്രതിരോധ വകുപ്പിന് ആയുധങ്ങള്‍ നിര്‍മിച്ച് നല്‍കാനായി ഗുണനിലവാരമില്ലാത്ത ഉരുക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് ചെന്നൈ ആവഡി, ഹൈദരബാദ് എന്നിവിടങ്ങളിലെ ആയുധ നിര്‍മാണ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.


