ആഫ്രിക്കയില്‍ വാഹനാപകടത്തില്‍: രണ്ടു മലയാളികള്‍ മരിച്ചു

തൃശൂര്‍:  ഘാനയിലെ ജാക്കോബിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതര പരുക്ക്. ഹോളി ഫാമിലി സന്ന്യാസിസഭയുടെ ആഫ്രിക്ക റീജനല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി എല്‍വിന (67), സിസ്റ്റര്‍ കൃപ പോള്‍ (36) എന്നിവരാണു മരിച്ചത്.സിസ്റ്റര്‍ ധന്യ ചിറ്റിലപ്പിള്ളി, സിസ്റ്റര്‍ ബിന്‍സി മരിയ എന്നിവര്‍ക്കാണു പരുക്ക്.

 

ജാക്കോബില്‍ നിന്നു കൊടിയാബോയിലേക്കു പോകുമ്പോഴായിരുന്നു അപകടം. മാള കവലക്കാട്ട് കുടുംബാംഗമാണു സിസ്റ്റര്‍ ആനി എല്‍വിന. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളെജ് ഗണിതശാസ്ത്ര അധ്യാപികയായിരുന്നു. പേരാമ്പ്ര പന്തല്ലുകാരന്‍ പൗലോസ്- സാറാമ ദമ്പതികളുടെ മകളാണു നഴ്സായ സിസ്റ്റര്‍ കൃപ പോള്‍.

Share news
error: Content is protected !!
Scroll to Top