HIGHLIGHTS : തിരു: എമര്‍ജിങ് കേരളയിലൂടെ കേരളത്തെ 'വല്ലാതെ' ഉയര്‍ത്താന്‍ ശ്രമിക്കുന്ന
തിരു: എമര്‍ജിങ് കേരളയിലൂടെ കേരളത്തെ ‘വല്ലാതെ’ ഉയര്‍ത്താന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി എ കെ ആന്റണിക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റ് കഴുത്തിലണിഞ്ഞ് നടക്കട്ടെ എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനും കേരളത്തെ നന്നായി ഭരിച്ച മുഖ്യമന്ത്രിയുമായ ആന്റണിയായണ് ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാറിനും വികസന വിരൂദ്ധരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്ന് അദേഹം കളിയാക്കി.

ആന്റണിയുടെ ഈ സര്‍ട്ടിഫിക്കറ്റ് കഴുത്തിലിട്ട് ഭരണം തുടരണമോ എന്ന കാര്യം ഉമ്മന്‍ചാണ്ടി തന്നെയാണ് തീരുമാനിക്കേണ്ടതെന്നും വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏതായാലും ആന്റണിയുടെ പ്രസ്താവനയോടെ പ്രതിരോധത്തിലായ ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസ്ഥാനകോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വരും ദിനങ്ങളില്‍ ആന്റണിയുടെ ഈ പ്രസ്താവന ഏറെ ചര്‍ച്ചചെയ്യപ്പെടും.