ആന്റണിയുടെ പരിപാടിയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കില്ല.

തിരു: കോണ്‍ഗ്രസ്സിലെ എഐ പൊട്ടിത്തെറികള്‍ക്കിടെ എ കെ ആന്റണി ഇന്ന് കേരളത്തിലെത്തും. കണ്ണൂരില്‍ കോണ്‍ഗ്രസ് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായാണ് ആന്റണി എത്തുന്നത്. ഇന്നലെ വരെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കരുതിയിരുന്ന ചെന്നിത്തല ഇന്ന് രാവിലെയാണ് പനി മൂലം യാത്ര റദ്ധ് ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നപരിഹാരത്തിന് ആന്റണി മുന്‍കൈ എടുക്കുമെന്ന് കരുതിയിരുന്നെങ്കിലും ചെന്നിത്തല പരിപാടിയില്‍ പങ്കെടുക്കാത്ത സ്ഥിതിക്ക് ചര്‍ച്ച നടത്താന്‍ സാധ്യതയില്ല.
ആന്റണിയുടെ ഇന്നത്തെ വരവിനെ രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top