HIGHLIGHTS : തിരു: ഓസ്‌കാര്‍ പുരസ്‌ക്കാരത്തിനുള്ള മത്സര പട്ടികയില്‍ ഡോ. ബിജുവിന്റെ
തിരു: ഓസ്‌കാര്‍ പുരസ്‌ക്കാരത്തിനുള്ള മത്സര പട്ടികയില്‍ ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം സ്ഥാനം പിടിച്ചു. ആദ്യമായാണ് ഒരു മലയാള ചിത്രം ഈ പട്ടികയില്‍ ഇടംപിടിക്കുന്നത്. ചുരുക്കപ്പട്ടികയില്‍ 282 ചിത്രങ്ങളാണ് ഉള്ളത്.
ഏകാന്ത ദ്വീപില്‍ താമസിക്കുന്ന വൃദ്ധന്റെ വീട്ടില്‍ അപ്രതീക്ഷിതമായി എത്തപ്പെടുന്ന ഒരു കളളന്റെ മാനസിക സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം. ദ്വീപിനപ്പുറമുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കള്ളന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിലും വൃദ്ധന്റെ മകനും ഊമയായ മകളും വേലക്കാരിയും നല്‍കുന്നസ്നേഹം ഉപേക്ഷിച്ച് പോകാന്‍ കഴിയാതെ നില്‍കുന്ന കള്ളന്റെ അവസ്ഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വൃദ്ധനായി നെടുമുടി വേണുവും കള്ളനായി ഇന്ദ്രജിത്തുമാണ് വേഷമിടുന്നത്. ഇവര്‍ക്കുപുറമെ പൃഥ്വിരാജ്, അമലാപോള്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.