അസീം ത്രിവേദിക്ക് ജാമ്യം.

HIGHLIGHTS : മുംബൈ: അഴിമതിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചതിന് രാജ്യദ്രോഹകുറ്റം

മുംബൈ: അഴിമതിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട് ഫ്രീലാന്റ് കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിക്ക് ജാമ്യം. ബോംബെ ഹൈകോടതി അനുവദിച്ച ജാമ്യത്തിലിറങ്ങാന്‍ ആദ്യം അസീം ത്രിവേദി തയ്യാറാകാതിരുന്നെങ്കിലും പിന്നീട് കോടതിയെ മാനിക്കുന്നതിനാല്‍ താന്‍ ജാമ്യത്തിലിറങ്ങാമെന്ന് സമ്മതിക്കുകയായിരുന്നു. നേരത്തെ ത്രിവേദിക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകള്‍ പിന്‍വലിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ വ്യക്തമാക്കിയിരുന്നു.

അദേഹത്തെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത് മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്.

sameeksha-malabarinews

ത്രിവേദിയെ അറസ്റ്റുചെയ്തതിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. യുവാക്കാളും രാഷ്ട്രീയനേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!