HIGHLIGHTS : ദില്ലി: കല്‍ക്കരി അഴിമതി അന്വേഷണത്തില്‍ നേരിട്ടിടപെട്ട നിയമ മന്ത്രി അശ്വനി കുമാറി
ദില്ലി: കല്‍ക്കരി അഴിമതി അന്വേഷണത്തില്‍ നേരിട്ടിടപെട്ട നിയമ മന്ത്രി അശ്വനി കുമാറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയേക്കും. മന്ത്രിമാരെ മാറ്റി മന്ത്രിസഭയുടെ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് കേന്ദ്രസര്‍ക്കാര്‍.
ബുധനാഴ്ച സിബിഐക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. കല്‍ക്കരി റിപ്പോര്‍ട്ടിന്റെ ഹൃദയഭാഗമാണ് നിയമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലം തിരുത്തിയതെന്നാണ് കോടതിയുടെ നിരീക്ഷണം. സിബിഐ കേന്ദ്രവുമായി കൂട്ടുകച്ചവടം നടത്തുകയാണോ എന്നുവരെ സുപ്രീംകോടതി ആരാഞ്ഞു.
ഇതെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വരെ അഴിമതിയുടെ കരിനിഴല്‍ പറ്റിയതോടെയാണ് സര്‍ക്കാറിന് ഇത്തരമൊരു നിലപാടെടുക്കേണ്ടി വന്നിരിക്കുന്നത്. ഇതിനുപുറമെ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബെന്‍സലിന്റെ അടുത്തബന്ധുവിന്റെ പരസ്യ അഴിമതിയും സര്‍ക്കാറിനെ പിടിച്ചു കുലുക്കുകയാണ്.
അശ്വനി കുമാറിനെ നിയമമന്ത്രി സ്ഥാനത്തുനിന്ന് മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റി മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന് അംഗത്തെ നിയമമന്ത്രാലയത്തില്‍ കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്്.