HIGHLIGHTS : കൊച്ചി : അവയവദാനത്തിന് താന്‍ സന്നദ്ധനാണെന്ന് മലയാളത്തിന്റെ അഭിമാനതാരം
കൊച്ചി : അവയവദാനത്തിന് താന്‍ സന്നദ്ധനാണെന്ന് മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാല്‍. അവയവദാന ബോധവല്‍ക്കരണത്തെ കുറിച്ച് ശശി കളരിയില്‍ സംവിധാനം ചെയ്ത ഒരു കനിവിന്റെ ഓര്‍മ്മയ്ക്കായ് എന്ന ഡോക്യുമെന്ററിയുടെ പ്രകാശന ചടങ്ങിനിടെയാണ് മോഹന്‍ ലാല്‍ അവയവദാന സന്നദ്ധത അറിയിച്ചത്.
മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവദാനം ചെയ്ത കൂടരഞ്ഞി സ്വദേശി അരുണ്‍ ജോര്‍ജിന്റെ ജീവതത്തെ ആധാരമാക്കിയാണ് ഡോക്യുമെന്റ്‌റി നിര്‍മിച്ചത്. കൊച്ചി അമൃത ഹോസ്പിറ്റലില്‍ വെച്ച് നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ ഇടയ്ക്കന്‍ തുറ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാറിന് ഈ ഡോക്യുമെന്ററിയുടെ സിഡി നല്‍കിയാണ്് പ്രകാശനം നടന്നത്.
ചടങ്ങില്‍ സ്വാതി കൃഷ്ണയുടെ കരള്‍മാറ്റി വെച്ച ഡോക്ടര്‍ സുധീന്ദ്രന്‍ സ്വാതിക്ക് കരള്‍ ദാനം ചെയ്ത ഇളയമ്മ റെയ്‌നി ജോ എന്നിവരെയും ആദരിച്ചു.
ചടങ്ങില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ഡോ. പ്രതാപന്‍ നായര്‍ എന്നിവരും പങ്കെടുത്തു.