അഴിമതിക്കാരെ പുറത്താക്കാനാകാതെ കേന്ദ്രസര്‍ക്കാര്‍

HIGHLIGHTS : ദില്ലി : കല്‍ക്കരി കുംഭകോണത്തിലും, കോഴവിവാദത്തിലും കുടുങ്ങിയ നിയമമന്ത്രി

ദില്ലി : കല്‍ക്കരി കുംഭകോണത്തിലും, കോഴവിവാദത്തിലും കുടുങ്ങിയ നിയമമന്ത്രി അശ്വിനികുമാറിനെതിരെയും റെയില്‍വേ മന്ത്രി പവന്‍കൂമാര്‍ ബന്‍സലിനെതിരെയും നടപടിയെടുക്കാതെ കേന്ദ്രസര്‍ക്കാര്‍. ഇരുവരും രാജിവെക്കെണ്ടന്നാണ് കോണ്‍ഗ്രസ് കോര്‍കമ്മിറ്റിയുടെയും ക്യാബിനറ്റ്മന്തിമാരടെയും യോഗത്തിലുളള ധാരണ.
എന്നാല്‍ ഇന്ന് കല്‍ക്കരി പാടങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വഷണറിപ്പോര്‍ട്ടില്‍ നിയമന്ത്രി അശ്വനികുമാര്‍ മാറ്റം വരുത്തിയെന്ന് സ്ിബിഐയെ അറിയിക്കും. പ്രധാനമന്ത്രിയുടെ ഓഫിസിനെ കുറ്റപ്പെടുത്തുന്ന ഖണ്ഡിക നീക്കം ചെയ്യണമെന്ന് അശ്വനികുമാര്‍ ആവിശ്യപ്പെട്ട വിവരവും ഇന്ന് സിബിഐ നല്‍കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കും. സത്യവാങ്മൂലം ബുധനാഴ്ചയാവും കോടതി പരിഗണിക്കുക.
സുപ്രീം കോടതി അശ്വനികമാറിനെതിരെ പരാമര്‍ശം നടത്തുകയാണങ്ങില്‍ മന്ത്രിയെ സര്‍ക്കാരിന് കൈയൊഴിയേണ്ടിവരും. എന്നാല്‍ പവന്‍കുമാര്‍ ബന്‍സലിനെ എന്തു വിലകൊടുത്തും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ധാരണ.
ഇതിനിടയില്‍ എന്‍ഡിഎയെിലെ പ്രധാന ഘടകകക്ഷിയായ ജെഡി യു പവന്‍കുമാര്‍ രാജിവെക്കേണ്ടതില്ലന്ന പ്രസ്താവനയുമായി രംഗത്തെത്തി.
കല്‍ക്കരി അഴിമതി വിഷയത്തില്‍ സത്യവാങ്മൂലം പരിഗണിക്കുന്ന ബൂധനാഴ്ച എന്തെങ്ങിലും പരാമര്‍ശം നടത്തുകയാണെങ്ങില്‍ പ്രധാനമന്ത്രിയുടെ ഭാവിയെയും അതു ബാധിക്കുമെന്നാണ് സൂചന.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!