HIGHLIGHTS : അലഹബാദ്: മഹാകുംഭമേള നടക്കുന്ന അലഹബാദിലെ
അലഹബാദ്: മഹാകുംഭമേള നടക്കുന്ന അലഹബാദിലെ റെയില്‍വേ സ്റ്റേഷനിലെ മേല്‍്പപാലം തകര്‍ന്ന് ഇരുപതിലധികം പേര്‍ മരിച്ചതായി സൂചന. നിരവധി പേര്‍ക്ക ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തീര്‍ത്ഥാടകരടങ്ങിയ രണ്ടു ലക്ഷത്തോളം പേര്‍ അപകടം നടക്കുന്ന സമയത്ത് അലഹബാദ് റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു.
ഇന്ന് മൗനി അമാവാസി ദിനമായതിനാല്‍ മൂന്ന് കോടിയിലധികം ആളുകള്‍ കുംഭമേളയ്‌ക്കെത്തിയതായാണ് കണക്ക്. 12 വര്‍ഷം കൂടുമ്പോള്‍ എത്തുന്ന മഹാകുംഭമേളയിലെ ഏറ്റവും പുണ്യദിനമായാണ് മൗനി അമാവാസിയെ കണക്കാക്കുന്നത്. മൂന്ന് മണിയോടെ മൂന്ന കോടിയിലധികം പേര്‍ പുണ്യ സ്‌നാനം നടത്തിയതായാണ് ഔദ്യോഗിക കണക്ക്. ഇവര്‍ മടങ്ങിപ്പോകാന്‍ പ്രധാമായും ആശ്രയിക്കുന്നത് തീവണ്ടികളെയാണ്.

photo courtesy: IBN