HIGHLIGHTS : ആലപ്പുഴ : അരൂരില്‍
ആലപ്പുഴ : അരൂരില്‍ ആളില്ല ലെവല്‍ക്രോസില്‍ ട്രെയിന്‍ കാറില്‍ ട്രെയിനിടിച്ച് 5 പേര്‍മരിച്ചു. കാര്‍യാത്രക്കാരായ അരൂര്‍ സ്വദേശിയായ കളത്തില്‍ സുമേഷ്(23), തൃക്കുന്നപ്പുഴ സ്വദേശി കാര്‍ത്തികേയന്‍(70), പെരുമ്പളം സ്വദേശി നാരയണന്‍(66), പൂച്ചാക്കല്‍ സ്വദേശി ചെല്ലപ്പന്‍, ചേര്‍ത്തല സ്വദേശി നെയ്ത്തുപുരയ്ക്കല്‍ വിന്‍സെന്റിന്റെ മകന്‍ നെഫിന്‍(3) എന്നിവരാണ് മരിച്ചത്.
ഹാപ്പാ തിരുനെല്‍വേലി എക്‌സ്പ്രസാണ് കെ എല്‍ 32 സി 286 എന്ന നമ്പറിലുള്ള ഇന്‍ഡിക്ക കാറില്‍ ഇടിതച്ചത്. വൈകുന്നുന്നേരം 3.15 മണിക്കാണ് കളത്തില്‍ ക്ഷേത്രത്തിന് സമീപത്തുവെച്ച് അപകടം നടന്നത്.
മൂന്ന്‌പേര്‍ അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു. ജീവന്‍ അവശേഷിച്ച കാറുടമ സുമേഷ് നെല്‍ഫിന്‍ എന്നിവരാണ് ആശുപത്രിയില്‍ എത്തിയശേഷം മരണമടഞ്ഞത്.
ഇടിയെ തുടര്‍ന്ന് കാര്‍ നൂറുമീറ്റര്‍ അകലേയ്ക്ക് ചിന്നിച്ചിതറുകയായിരുന്നു. നാട്ടുകാരും തീവണ്ടിയാത്രക്കാരും ചേര്‍്ന്നാണ് ആദ്യ രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ട്രെയിന്‍ തടഞ്ഞു. ഏറെ നേരം സംഭവസ്ഥലത്ത് സംഘകര്‍ഷം നിലനിന്നിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുവന്നത്.