HIGHLIGHTS : മലപ്പുറം: മലപ്പുറത്ത് മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വീണ്ടും അപകടം.
മലപ്പുറം: മലപ്പുറത്ത് മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വീണ്ടും അപകടം. അരീക്കോട് മഞ്ചേരി റോഡില്‍ ചങ്ങരയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പിക്കപ്പ് വാനിലുണ്ടായിരുന്ന കാവന്നൂര്‍ സ്വദേശി റഫീക്കാണ് മരിച്ചത്. പരിക്കേവരെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെരിന്തല്‍മണ്ണയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ പെട്ട് 13 പേരുടെ ജീവന് പൊലിഞ്ഞ ഞെട്ടലില്‍ നിന്ന് ജില്ല കരകയറുന്നതിന് മുമ്പേയാണ് ഇന്നുച്ചക്ക് 12 മണിയോടെ വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.
