HIGHLIGHTS : എറണാകുളം : ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യന്‍ വെള്ളിത്തിരയില്‍
എറണാകുളം : ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യന്‍ വെള്ളിത്തിരയില്‍ നായികയായി കുതിച്ചുയര്‍ന്ന നടി അനന്യ കായിക രംഗത്തും തന്റെ മികവ് തെളിയിച്ചു.
സംസ്ഥാന അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ അനന്യ വിജയിച്ചു. ഇതോടെ ദേശീയ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ കോമ്പോണ്ട് ബോ വിഭാഗത്തില്‍ മത്സരിക്കാന്‍ അനന്യ യോഗ്യത നേടി. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചാണ് അനന്യ മത്സരത്തിനെത്തിയത്. മുമ്പ് രണ്ടുതവണ അനന്യ സംസ്ഥാന അമ്പെയ്ത്ത് ചാമ്പ്യനായിരുന്നു.

തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് അനന്യ എറണാകുളത്തെ മത്സരവേദിയിലെത്തിയത്. എന്നാല്‍ നിരന്തരമുള്ള ഷൂട്ടിങ്ങും പരിശീലനക്കുറവും അനന്യയെ അലട്ടിയില്ല. അഞ്ഞൂറിന് മുകളില്‍ പോയിന്റുമായി ഒന്നാമതെത്തിയാണ് അനന്യ യോഗ്യത നേടിയത്. അമ്പെയ്ത്തും സിനിമയും തനിക്ക് തന്റെ രണ്ടു കണ്ണുകള്‍ പോലെ പ്രിയപ്പെട്ടതാണെന്ന് അനന്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്നലെ മുന്‍ അമ്പെയ്ത്ത് താരം മന്ത്രി പി കെ ജയലക്ഷ്മി അമ്പെയ്താണ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്.