അമേരിക്കയില്‍ വിമാനം തകര്‍ന്ന് 3 മരണം

ഫ്‌ളോറിഡ: അമേരിക്കയില്‍ ചെറു വിമാനം തകര്‍ന്ന് മൂന്ന് പോര്‍ മരിച്ചു. സൗത്ത് ഫ്‌ളോറിഡ വിമാനത്താവളത്തിലെ പാര്‍ക്കിംങ് ഏരിയയിലാണ് വിമാനം തകര്‍ന്നത്. മരിച്ച 3 പേരും വിമാനത്തിലുള്ളവരായിരുന്നു. എഞ്ചിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നയുടനെയാണ് അപകടമുണ്ടായത്. തകര്‍ന്ന വിമാനം പാര്‍ക്കിംങ് ഏരിയയില്‍ നിര്‍ത്തിട്ടിയിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണതിനെ തുടര്‍ന്ന് 12 ഓളം വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു.

പറന്നുയര്‍ന്ന ഉടന്‍തന്നെ എഞ്ചിന്‍ തകരാറ് മനസ്സിലായതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കാന്‍ ശ്രമിച്ചെങ്കിലം പരാജയപ്പെടുകയായിരുന്നെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top