HIGHLIGHTS : തനാന്‍ കല്ല്യാണം കഴിക്കുന്നെങ്കില്‍ റസൂലിനെ പോലൊരു
റസൂലിന്റെ നിഷ്കളങ്കഭാവവും ആത്രമാര്ത്ഥമായ പ്രണയവും തനിക്കത്രമേല്‍ ഇടഷ്ടമായെന്നാണ് താരത്തിന്റെ അഭിപ്രായം. അതുകൊണ്ടാണ് താന്‍ അത്തരമൊരാളെ കല്ല്യണം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ആന്‍ഡ്രിയ പറഞ്ഞു. വവാഹത്തെ കുറിച്ച് ചിന്തിക്കാതിരുന്ന താന്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ആലോചിച്ച് തുടങ്ങിയതായും ആന്‍ഡ്രിയ പറഞ്ഞു.

ചലച്ചിത്ര പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് ആന്‍ഡ്രിയയുടെ കടന്നു വരവ്. അന്യന് എന്ന ചിത്രത്തിലെ ഗാനമാണ് ആന്‍ഡ്രിയ ആദ്യം ആലപിച്ചത്. ഇത് ആന്‍ഡ്രിയക്ക് തമിഴിലും തെലുങ്ക് ഭാഷചിത്രങ്ങളിലും പിന്നണി ഗായികയായി ് കൂടുതല്‍ അവസരങ്ങള്‍ നല്കി. ഗായിക, അഭിനേത്രി എന്നതിനു പുറമെ നല്ലൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകൂടിയാണ് ആന്‍ഡ്രിയ.
കമലഹാസന്റെ വിശ്വരൂപത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട് ആന്‍ഡ്രിയ. അടുത്തമാസം റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആന്‍ഡ്രിയയും ആന്ഡ്രയാ ഫാന്‍സും കാത്തിരിക്കുന്നത്.