HIGHLIGHTS : കല്‍പ്പറ്റ. വയനാട് അനിതാ കൊലകേസില്‍
കല്‍പ്പറ്റ. വയനാട് അനിതാ കൊലകേസില്‍ രണ്ടുപ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി നാസര്‍ രണ്ടാം പ്രതി എരട്ട ഗഫൂര്‍ എന്നിവരക്കാണ് വധശിക്ഷ വിധിച്ചത്. കല്‍പറ്റ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
കോളേജ് വിദ്യാര്‍ത്ഥിനിയായ അനിതയെപ്രണയം നടിച്ച തട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2011 ആഗസ്റ്റ് 21 നാണ് പടിഞ്ഞാത്തറ പതിമൂന്നാം മയിലില്‍ വിശ്വനാഥന്‍നായരുടെ മകള്‍ അനിത (20) കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
അനിതയുടെ വീട്ടില്‍ കിണര്‍ പണിക്കായി എത്തിയ നാസര്‍ അനിതയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കുകയായിരുന്നു. തുടര്‍ന്ന് നാസര്‍ തന്റെ സുഹൃത്തായ ഗഫൂറുമായി ചേര്‍ന്ന് അനിതയെ തട്ടികൊണ്ടുപോവുകയും ബലാത്സംഗം ചെയ്തശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ തട്ടിയെടുക്കുകയുമായിരുന്നു.
ആഗസ്റ്റ് 9 ന് കാണാതായ അനിതായ 21 നാണ് അപ്പപ്പാറ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബലയായ ഒരു സ്ത്രീയെ ഏറ്റവും ദുര്‍ബലമായി കൊലപ്പെടുത്തിയ പ്രതികള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടാതെ പ്രതികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും കരുതികൂട്ടിയുള്ള കൊലപാതകമായിരുന്നു ഇതെന്നും കോടതി പറഞ്ഞു. വധശിക്ഷക്ക് പുറമെ ഗൂഢാലോചന തട്ടി കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് തടവും വിധിച്ചിട്ടുണ്ട്.