HIGHLIGHTS : ഒരാഴ്ചയായി ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷം അയയുന്നില്ല
ദില്ലി: ഒരാഴ്ചയായി ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷം അയയുന്നില്ല.ഇന്നും ഇന്ത്യയുടെ 8 പിക്കറ്റ് പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തു.
ഇതിനിടെ അതിര്‍ത്തി കടന്നുള്ള ബസ് സര്‍വീസ് പാക്കിസ്ഥാന്‍ നിര്‍ത്തലാക്കയതിനു പിന്നാലെ ഇന്തയും ബസ് സര്‍വീസ് നിര്‍ത്തലാക്കി. റാവല്‍ പിണ്ടിയില്‍ നിന്നും പൂഞ്ചിലേക്ക് സര്‍വീസ് നടത്തുന്ന പൈഗം ഇ അമന്‍ ബസ് സര്‍വീസാണ് നിര്‍ത്തിയത്.
ഇതിനോടൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യപാരങ്ങളും നിര്‍ത്തി കഴിഞ്ഞു.

അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഇന്ത്യ നടത്തിയ വെടിവെപ്പില്‍ സൈനികന്‍ മരിച്ചതായി പാകിസ്താന്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡറെ പാക് വിദേശകാര്യാലയത്തിലേക്ക് വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു.