അടുത്ത വര്‍ഷം ലോഡ്‌ഷെഡിംഗ് ഉണ്ടാവില്ല; ആര്യാടന്‍

തിരു: അടുത്തവര്‍ഷം മുതല്‍ ലോഡ്‌ഷെഡിംഗ് ഉണ്ടാവില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അടുത്ത വര്‍ഷം മുതല്‍ പുറത്ത് നിന്ന് വാങ്ങാനുള്ള വൈദ്യുതിയുടെ ടെന്‍ഡറില്‍ 1,700 മെഗാവാട്ടിന്റെ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് ലഭ്യമാകുന്ന മുറക്ക് ലോഡ്‌ഷെഡിംഗ് ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജ്ജ സംരക്ഷണത്തിന് ലാഭപ്രഭ പദ്ധതി മാര്‍ച്ച് 23 മുതല്‍ മെയ് 31 വരെനടപ്പാക്കുമെന്നും പദ്ധതി അനുസരിച്ച് ലാഭിക്കുന്ന വൈദ്യുതിയുടെ വിലയുടെ പകുതി ബോര്‍ഡ് നല്‍കും. സംഘടിതമായ ഒരു പ്രതേ്യക മേഖലയില്‍ നിശ്ചിത അളവ് വൈദ്യുതി ലാഭിക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള ആഴ്ചയില്‍ ആ പ്രദേശത്ത് ലോഡ്‌ഷെഡിംഗ് ഒഴിവാക്കുമെന്നും അദ്ദേഹേം പറഞ്ഞു.

ഈ പദ്ധതിയുടെ ഭാഗമായി 2 കോടി രൂപയുടെ സമ്മാനമാണ് കെഎസ്ഇബി ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top