HIGHLIGHTS : ദില്ലി: അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന്
ദില്ലി: അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു മാസം ജീവിക്കാന്‍ 600രൂപ മതിയെന്ന് ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്. 600രുപ കൊണ്ട് അഞ്ച് ആളുകള്‍ക്ക് ആവിശ്യമായ പരിപ്പും,അരിയും ഗോതമ്പും കിട്ടുമെന്നും ദില്ലി മുഖ്യമന്ത്രി. യുപിഎയുടെ പുതിയ ഭക്ഷ്യസുരക്ഷ പരിപാടിയായ ദില്ലി അന്നശ്രീ യോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഷീലദീക്ഷിതിന്റ പ്രസ്താവനക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.നൂറ് വര്‍ഷം മുമ്പാണ് 600 രൂപ കൊണ്ട് ഒരു കുടുംബത്തിന് ജീവിക്കാനാകുകയെന്നും ഇത്തരം പദ്ധതികളിലുടെ കോണ്‍ഗ്രസ്സ് പാവപ്പെട്ടവരെ പരിഹസിക്കുകയാണെന്നും ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രതികരിച്ചു.
യുപിഎ അധ്യക്ഷ സോണിയഗാന്ധിയുടെ സാനിധ്യത്തിലാണ് ഷീലദീക്ഷതിന്റ വിവാദപരാമര്‍ശം മുന്‍പും കോണ്‍ഗ്രസ് നേതാക്കള്‍ പാവപ്പെട്ടവന്റ ജീവിതസാഹചര്യത്തെ കുറിച്ച് അറിയാത്ത പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ ഒരാള്‍ക്ക് ഭക്ഷണത്തിനും വിദ്യഭ്യാസത്തിനും ആരോഗ്യത്തിനും ഒരു ദിവസത്തിന് 26 രുപ മതിയാകും എന്ന പ്ലാനിങ് ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു.