അച്ഛനും മകനും ഒരേ നായിക

മലയാള സിനിമയുടെ പൗരുഷമായ മമ്മുട്ടിക്കും മകന്‍ ദുല്‍ക്കര്‍ സല്‍മാനും ഒരേ നായിക. പുതുമുഖ നായിക റീനു മാത്യുവിനാണ് ഈ ഭാഗ്യമുണ്ടായിരിക്കുന്നത്.



ലാല്‍ ജോസിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ഇമ്മാനുവല്‍ എന്ന ചിത്രത്തില്‍ മമ്മുട്ടിയുടെ ഭാര്യാകഥാപാത്രമായ ആനിയായെത്തുന്ന റീനു മാത്യു അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ നായകനാകുന്ന അഞ്ചുസുന്ദരികളിലും നായികയാകുന്നു.

മമ്മുട്ടിക്ക് പുറമെ ഫഹദ്ഫാസിലും , ബാലചന്ദ്രമേനോനും, സലീംകുമാറും, നെടുമുടി വേണുവും, ഉണ്ട പക്രുവുമടക്കം വന്‍ താരനിര അണിനിരക്കുന്ന ഇമ്മാനുവലിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയാലുടന്‍ റീനു അമലിന്റെ അഞ്ചു സുന്ദരികളിലൊരാളായി മാറും.



അഞ്ചുസുന്ദരികള്‍ വ്യത്യസ്തമായ പല പ്രണയകഥകളാണ്. അഞ്ച് പ്രതിഭകളായ യുവ സംവിധായകരാണ് ചിത്രമൊരുക്കുന്നത്. സമീര്‍ താഹിറും ഷൈജു ഖാലിദും തങ്ങളുടെ ഭാഗം ഷൂട്ട് ചെയ്തു കഴിഞ്ഞു ഇനി അമലിനു പുറമെ ആഷിഖ് അബുവും, അന്‍വര്‍ റഷീദുമാണ് ഈ ചിത്രത്തിനായി ഒത്തു ചേരുക.

Share news
error: Content is protected !!
Scroll to Top