HIGHLIGHTS : വോട്ടു ചെയ്യാന്‍ പോളിങ് സ്റ്റേഷനിലെത്തുന്ന വോട്ടര്‍മാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, െ്രെഡവിങ് ലൈ...
വോട്ടു ചെയ്യാന്‍ പോളിങ് സ്റ്റേഷനിലെത്തുന്ന വോട്ടര്‍മാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, െ്രെഡവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, ദേശസാത്കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസം മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നീ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് പ്രിസൈഡിങ് ഓഫീസര്‍ മുന്‍പാകെ ഹാജരാക്കണം.
വോട്ട് രേഖപ്പെടുത്തേണ്ട രീതി:
� പോളിങ് ബൂത്തില്‍ പ്രവേശിച്ചാല്‍ പോളിങ് ഉദ്യോഗസ്ഥന് വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ പേരും മറ്റു വിവരങ്ങളും പരിശോധിക്കും.
� തുടര്‍ന്ന് വോട്ടര്‍ തൊട്ടടുത്ത പോളിങ് ഓഫിസറുടെ അടുത്ത് ചെല്ലണം ഇവിടെ കൈവിരലില്‍ മഷി അടയാളം പതിപ്പിക്കും. അവിടെ സൂക്ഷിച്ചിട്ടുള്ള വോട്ട് രജിസ്റ്ററില്‍ വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തണം. അവിടെ സ്ലിപ്പ് ലഭിക്കും.
� സ്ലിപ്പ് വോട്ടിങ് യന്ത്രത്തിന്റെ കണ്ട്രോള് യൂനിറ്റിന്റെ ചുമതലയുള്ള പോളിങ് ഓഫിസറെ ഏല്‍പ്പിക്കണം. ആ സമയം ഓഫീസര്‍ വോട്ടര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കണ്ട്രോള് യൂനിറ്റിലെ ബട്ടണ്‍ അമര്‍ത്തും.
� തുടര്‍ന്ന് വോട്ടര്‍ വോട്ടിങ് കംപാര്‍ട്ട്മെന്റിലേക്ക് പോകണം. മൂന്ന് ബാലറ്റ് യൂനിറ്റുകളിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ബാലറ്റ് യൂനിറ്റുകള്‍ വോട്ട് രേഖപ്പെടുത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്ന പച്ച നിറത്തിലുള്ള ചെറിയ ലൈറ്റ് ഓരോ ബാലറ്റ് യൂനിറ്റിന്റേയൂം ഏറ്റവും മുകളില്‍ ഇടതുഭാഗത്ത് തെളിയിക്കും. ഒരു വോട്ടര്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. വോട്ടിങ് കംപാര്‍ട്ട്മെന്റില്‍ വെച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂനിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തില്‍ സജ്ജീകരിച്ചിരിക്കും. ആദ്യത്തെ ബാലറ്റ് യൂനിറ്റില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ള നിറത്തിലുള്ള ലേബലായിരിക്കും പതിച്ചിരിക്കുക. ഏത് സ്ഥാനാര്‍ഥിക്കാണോ വോട്ട് ചെയ്യേണ്ടത് ആ ചിഹ്നത്തിന് ബട്ടണില്‍ വിരല്‍ അമര്‍ത്തണം. അപ്പോള്‍ ഒരു ബീപ്പ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുകുയം ചെയ്യും. ഇതോടെ ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥിക്കുള്ള വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
� ആദ്യത്തെ ബാലറ്റ് യൂനിറ്റില്‍ വോട്ട് രേഖപ്പെടുത്തിയ അതേ രീതിയില്‍ തന്നെ മറ്റു രണ്ട് തലത്തിലുള്ള ബാലറ്റ് യൂനിറ്റുകളിലും വോട്ട് രേഖപ്പെടുത്തണം. ബ്ലോക്ക് തലത്തിലേയ്ക്കുള്ള ബാലറ്റ് യൂനിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാതലത്തിലേയ്ക്കുള്ള യൂനിറ്റില്‍ ഇളം നീലനിറത്തിലുളള ലേബലുമായിരിക്കും പതിച്ചിരിക്കുന്നത്. മൂന്ന് തലത്തിലേക്കുമുളള ബാലറ്റ് യൂനിറ്റുകളിലും വോട്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കും.
� ഭാഗികമായി മാത്രം വോട്ടുകള്‍ രേഖപ്പെടുത്തുമ്പോള്‍ (ഒന്നോ രണ്ടോ തലത്തിലേക്ക് മാത്രം) യന്ത്രത്തിലെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാവു. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല.
� ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമെ രേഖപ്പെടുത്തുകയുള്ളൂ. അതുപോലെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണില്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമെ രേഖപ്പെടുത്തുകയുള്ളൂ. എന്‍ഡ് ബട്ടണ്‍ അമര്ത്തിക്കഴിഞ്ഞാല് ആ വോട്ടര്‍ക്ക് പിന്നീട് ആര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കുന്നതല്ല.