സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരില്ല

ദില്ലി : വിവാദ ഇസ്ലാമിക പ്രഭാഷകനായ സാക്കിര്‍ നായിക് മലേഷ്യയില്‍ നിന്നും ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍.

ദേശീയ ചാനലായ എന്‍ഡിടിവിയാണ് സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതെന്ന വാര്‍ത്ത പുറത്ത് വിട്ടത്. മലേഷ്യന്‍ സര്‍ക്കാര്‍ ഉറവിടങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് ആണെന്ന രൂപത്തിലായിരുന്നു വാര്‍ത്ത.

എന്നാല്‍ നീതിരഹതിമായ വിചാരണ നേരിടുമെന്ന് തോന്നുന്നിടത്തോളം താന്‍ ഇന്ത്യയിലേക്ക് വരാനുള്ള പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന് വേണ്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ താന്‍ ഇന്ത്യയിലേക്ക് വരുന്നെന്ന് പറയുന്ന വാര്‍ത്ത തെറ്റാണെന്നും, തനിക്ക് നീതി ലഭിക്കുമെന്ന ഉറപ്പ് ഉണ്ടാകുന്ന സമയത്ത് തന്റെ ജന്‍മനാട്ടിലേക്ക് തിരിച്ചെത്തുമെന്നും കുറിപ്പില്‍ പറയുന്നു.
2016 ല്‍ ഇന്ത്യവിട്ട സാക്കിര്‍ നായിക് മലേഷ്യയിലായിരുന്നു. പൊതുപരിപാടികളില്‍ അദ്ദേഹത്തിന്റെ സാനിധ്യം വളരെ കുറവായിരുന്നു. കഴിഞ്ഞ ദിവസം കോലാലംപൂരിനടുത്ത് പുത്രജയിലെ ഒരു പള്ളിയില്‍ അദ്ദേഹം ഒരു മീറ്റിങ്ങല്‍ പങ്കെടുത്തിരുന്നു.

പ്രഭാഷണങ്ങളിലൂടെയും, ക്ലാസുകളിലൂടെയും വ്യത്യ്‌സ്ത മതവിഭാഗങ്ങള്‍ക്കിടിയില്‍ മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്ന എന്ന കുറ്റമാണ് എന്‍ഐഎ സാക്കിര്‍ നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
ഈ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറണമെന്ന് ഇന്ത്യന്‍ അന്വേഷണസംഘം മലേഷ്യയോട് ആവിശ്യപ്പെട്ടിരുന്നു

Related Articles