യമനില്‍ ആക്രമണം രൂക്ഷം;മൂവായിരത്തോളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

download സനാ: യമനില്‍ വ്യോമാക്രമണം രൂക്ഷമായി തുടരുന്നു. മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്‌. അതിരൂക്ഷമായ വ്യോമാക്രമണത്തെ തുടര്‍ന്ന്‌ വിമാനത്താവളം അടച്ചതിനാല്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക്‌ നാട്ടിലേക്ക്‌ മടങ്ങാനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണ്‌.

ഇന്നലെ രാത്രി ഒരുമണിയോടെ ആക്രമണം രൂക്ഷമായത്‌. കഴിഞ്ഞ മാസം ഇന്ത്യന്‍ എംബസ്സി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പതിനായിരത്തോളം ഇന്ത്യക്കാരാണ്‌ യമനിലുള്ളതെന്ന്‌ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ മൂവായിരത്തോളം മലയാളികളാണ്‌.

യമനിലെ വിവധ ആശുപത്രികളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളികള്‍ രക്ഷപ്പെടാനാവാത്ത അവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌.