തിരയാന്‍ ഇനി യാഹു ഉണ്ടാവില്ല

Story dated:Tuesday July 26th, 2016,01 26:pm

yahooസാന്‍ഫ്രാന്‍സിസ്‌കോ: ഇനി കാര്യങ്ങള്‍ തിരയാന്‍ നിങ്ങള്‍ക്കൊപ്പം യാഹു സെര്‍ച്ച്‌ എഞ്ചിന്‍ ഉണ്ടാവില്ല. ഗൂഗിളിന്‌ മുമ്പ്‌ ഇന്റര്‍നെറ്റ്‌ അടക്കിവാണിരുന്ന യാഹുവിനെ വെറിസോണ്‍ കമ്മ്യൂണിക്കേഷന്‍ കമ്പനി വിലക്ക്‌ വാങ്ങിയിരിക്കുകയാണ്‌. ഇതോടെ പതിറ്റാണ്ടുകളായി പ്രവര്‍ത്തനം നടത്തി വരികയായിരുന്ന യാഹു യുഗത്തിനും അവസാനമായിരിക്കുകയാണ്‌. 4.83 ദശലക്ഷം ഡോളറിനാണ്‌ വെറിസോണ്‍ യാഹുവിനെ സ്വന്തമാക്കിയിരിക്കുന്നത്‌.

നിലവില്‍ യാഹുവിന്റെ 35.5 ശതമാനം ഓഹരിയും യാഹു ജപ്പാന്‍ കോര്‍പറേഷനിലും 15 ശതമാനം ഓഹരി ചൈനീസ്‌ ഇ-കൊമേഴ്‌സ്‌ കമ്പനിയായ ആലിബാബയിലുമാണുള്ളത്‌. 21 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജെറിയാങ്‌, ഡേവിഡ്‌ ഫിലോ എന്നിവര്‍ ചേര്‍ന്നാണ്‌ യാഹു ആരംഭിച്ചത്‌. ഗൂഗിളിന്റെ കടന്നു വരവോടെ യാഹുവിന്റെ തകര്‍ച്ചയും ആരംഭിക്കുകയായിരുന്നു.