വിഎസ്‌ മടങ്ങി

ആലപ്പുഴ: സിപിഐഎമ്മിന്റെ കേരളഘടകത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സമ്മേളനനഗരിയില്‍ നിന്ന്‌ ഇന്നലെ ഇറങ്ങിപ്പോയ കേന്ദ്രകമ്മറ്റിയംഗവും പ്രതിപക്ഷനേതാവുമായ വിഎസ്‌ അച്ചുതാനന്ദന്‍ ഇന്ന്‌ പുലര്‍ച്ചെ ആലപ്പുഴയില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മടങ്ങഇ. ഇന്ന്‌ പുലര്‍ച്ചെ 3.45 മണിയോടെയാണ്‌ അദ്ദേഹം ഇന്നലെ തങ്ങിയ പുന്നപ്രയിലെ വീട്ടില്‍നിന്നും തിരുവനന്തപുരത്തേക്ക്‌ പുറപ്പെട്ടത്‌.

ഇപ്പോള്‍ വിഎസ്‌ അദ്ദേഹത്തിന്റെ ഔദ്യോദിക വസതിയിലാണ്‌ . അദ്ദേഹം ഇതുവരെ മാധ്യമങ്ങളോട്‌ സംസാരിക്കന്‍ തയ്യാറായിട്ടില്ല. എന്നാല്‍ വിഎസ്‌ മടങ്ങിയ വിവരം തങ്ങളറിഞ്ഞിട്ടില്ലെന്നാണ്‌ നേതാക്കളുടെ നിലപാട്‌.

വിഎസ്‌ കാണിച്ച്‌ത്‌ കടുത്ത അച്ചടക്കലംഘനമാണെന്ന്‌ സംസ്ഥാനകമ്മറ്റി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌.
നിലവിലെ പ്രതിസന്ധിയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ അവയിലബിള്‍ പോളിറ്റ്‌ ബ്യൂറോ ഇന്നുച്ചക്ക്‌ ആലപ്പുഴയില്‍ നടക്കും.