വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് മന്ത്രിസഭ അധികാരമേറ്റു

അഹമ്മദാബാദ്: വിജയ് രൂപാണിയുടെ നേൃത്വത്തിലുള്ള ഗുജറാത്ത് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഓംപ്രകാശ് കോഹ്‌ളിയാലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഗാന്ധിനഗര്‍ സെക്രട്ടറിയേറ്റ് മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ 20 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങി 18 സംസ്ഥനങ്ങളിലെയും മുഖ്യമന്ത്രിമാരും മുന്‍നിര നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

രണ്ടാം തവണയാണ് രൂപാണിയും നിതിന്‍ പട്ടേലും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി അധികാരത്തിലേറുന്നത്.