വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന പോലീസുകാരന്‍ മരിച്ചു

Untitled-1 copyവള്ളിക്കുന്ന്‌: ദേശീയപാതയില്‍ തേഞ്ഞിപ്പം പോലീസ്‌ സ്‌റ്റേഷന്‌ സമീപത്തെ വളവില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ബൈക്ക്‌ യാത്രികനായ പോലീസുകാരന്‍ മരിച്ചു. കോഴിച്ചെന ഏ ആര്‍ ക്യാമ്പിലെ പോലീസുകാരനും കുന്ദമംഗലം പായിപ്രയിലെ ഇല്ലിക്കല്‍ ഉത്തമന്റെ മകന്‍ ഉമേഷ്‌(31)ആണ്‌ മരിച്ചത്‌.

ഫെബ്രുവരി നാലിന്‌ രാവിലെ ആറുമണിക്കാണ്‌ അപകടം സംഭവിച്ചത്‌്‌. വീട്ടില്‍ നിന്ന്‌ ക്യാമ്പിലേക്ക്‌ പോവുകയായിരുന്ന ഉമേഷ്‌ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്ന്‌ അമിതവേഗതയിലെത്തിയ ഇന്നോവകാര്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവകാര്‍ ദേശീയപാതയോരത്ത്‌ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ്‌ നിന്നത്‌. അപകടത്തില്‍ പരുക്കേറ്റ ഉമേഷിനെ തേഞ്ഞിപ്പലം പോലീസ്‌ സ്‌റ്റേഷനിലെ എസ്‌ഐ പി.എം രവീന്ദ്രന്‍, എ എസ്‌ ഐ വത്സന്‍ എന്നിവരാണ്‌ ആശുപത്രിയിലെത്തിച്ചത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലുരുന്ന ഉമേഷ്‌ തിങ്കളാഴ്‌ച രാത്രിയോടെയാണ്‌ മരിച്ചത്‌.