ഹിമാചലിലും ഉത്തരാഖണ്ഡിലും ഉരുള്‍പൊട്ടല്‍: 5 മരണം

ദില്ലി: ഹിമാചലിലും ഉത്തരാഖണ്ഡിലും ഉരുള്‍പ്പൊട്ടലില്‍ അഞ്ചുപേര്‍ മരണപ്പെട്ടു. ഹിമാചലിലെ മാണ്ടിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയിട്ടുമുണ്ട്. ശക്തമായി തുടരുന്ന മഴ തുടുകയാണ്.

ഉത്താരഖണ്ഡില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

അതെസമയം ഇവിടങ്ങളില്‍ ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.