പത്മിനി ആത്മഹത്യക്ക് ശ്രമിച്ചത് തന്റെ നഗ്നചിത്രങ്ങള്‍ നെറ്റിലിടുമെന്ന ഭീഷണിയില്‍

traffic-warden-padmini3കൊച്ചി: കാമുകനെടുത്ത തന്റെ നഗ്നചിത്രങ്ങള്‍ അവന്റെ സുഹൃത്തുകള്‍ ഇന്റര്‍നെറ്റിലിടുമെന്ന ഭീഷണി മൂലമാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ട്രാഫിക്ക് വാര്‍ഡന്‍ ടി കെ പത്മിനിയുടെ പരാതി.

നേരത്തെ ട്രാഫിക്ക് ജോലിക്കിടെയാത്രക്കാരന്‍ മര്‍ദ്ധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കാലത്ത് പരിചയപ്പെട്ട കോട്ടയം സ്വദേശിയായ ദീപു(32) മായി പത്മിനിക്ക് അടുപ്പമുണ്ടായിരുന്നു. ഇവര്‍ പത്മിനിയുടെ ഇളയമകളുടെ വിവാഹശേഷം വിവാഹിതരാകാമെന്ന ധാരണയില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇതിനിടയിലെടുത്ത ചില ചിത്രങ്ങള്‍ ദീപുവിന്റെ കൈവശമുണ്ടായിരുന്നു. കഴിഞ്ഞമാസം 14 ന് തന്റെ കൂട്ടുകാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ദീപു പത്മിനിയെ നിര്‍ബന്ധിച്ചെങ്കിലും പത്മിനി വഴങ്ങിയില്ല. ഇതെ തുടര്‍ന്ന് ഇറങ്ങിപ്പോയ ദീപുവിനെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ദീപുവിന്റെ ചില സുഹൃത്തുക്കള്‍ പത്മിനിയുടെ നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും അവ യൂട്യൂബിലിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പത്മിനി പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ പനങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം പത്മിനി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

 

കടപ്പാട് :കരള ഓണ്‍ലെന്‍ ന്യൂസ്