ചമ്രവട്ടം പാതയുടെ ശോചനീയാവസ്ഥ; മുസ്ലിംലീഗ് ലോങ്ങ് മാര്‍ച്ച് നടത്തി

തിരൂര്‍: ചമ്രവട്ടം, എടപ്പാള്‍,നീലിയാട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ലോങ്ങ് മാര്‍ച്ച് നടത്തി. മാര്‍ച്ച് ചമ്രവട്ടം സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ആലത്തിയൂരില്‍ സമാപിച്ചു.

തുടര്‍ന്ന് ആലത്തിയൂരില്‍ നടന്ന പ്രതിഷേധ സംഗമം ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി അഡ്വ.യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സി പി ബാവഹാജി, ഹമീദ് മാസ്റ്റര്‍ എംഎല്‍എ, അഡ്വ.ഫൈസല്‍ ബാബു, എം അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles