തൊഗാഡിയ കേസ്‌ മുഖ്യമന്ത്രിയുടെ വാദം തെറ്റ്‌

കോഴിക്കോട്‌: :2003ല്‍ മുതലക്കുളത്ത്‌ വിശ്വഹിന്ദു പരിഷത്ത്‌ നേതാവ്‌ പ്രവീണ്‍ തൊഗഡിയ വര്‍ഗ്ഗീയ പ്രസംഗം നടത്തിയതിനെതരെയുള്ള കേസ്‌ പിന്‍വലിച്ചതിന്‌ മുഖ്യമന്ത്രി പറഞ്ഞ ന്യായങ്ങള്‍ തെറ്റെന്ന്‌ വെളിപ്പെടുത്തുല്‍ മാറാട്‌ കലാപത്തെ തുടര്‍ന്നുള്ള സമാധാക്കരാറിലെ വ്യവസ്ഥയുടെ ഭാഗമായിട്ടാണ്‌ കേസ്‌ പിന്‍വലിച്ചതെന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്‌. എ്‌നാല്‍ മാറാട്‌ സമാധാന കരാറില്‍ ഇത്തരമൊരു വ്യവസ്ഥയില്ലെന്നാണ്‌ ചര്‍ച്ചകളില്‍ മധ്യസ്ഥനായ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരാണ്‌ ഇക്കാര്യം പറഞ്ഞത്‌. ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിലാണ്‌ ഈ വെളിപ്പെടുത്തല്‍.

മാറാട്‌ സമാധാനക്കരാറില്‍ പുനറധിവാസവ പാക്കേജുകളും നഷ്ടപരിഹാരവും മാത്രമാണ്‌ ചര്‍ച്ച ചെയ്യപ്പെട്ടെതെന്നും തൊഗാഡിയയുടെ കാര്യം ഒരിക്കല്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നും ഗോപിനാഥന്‍ നായര്‍ പറഞ്ഞു. വേണമെങ്ങില്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

മാറാട്‌ കലാപം കഴിഞ്ഞതിന്‌ ശേഷം അടുത്ത ദിവസങ്ങളിാണ്‌ ഈ വിവാദ പ്രസംഗം നടന്നത്‌. മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന വിദ്വേഷ പ്രസംഗം നടത്തിയതിന്‌ തൊഗഡിയും കുമ്മനം രാജശേഖരനും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതരിെയാണ്‌ കേസെടുത്തിരുന്നത്‌. എന്നാല്‍ പത്ത്‌ വര്‍ഷം വരെ ഈ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ 2014 ഫബ്രുവരിയില്‍ കോടതി ഈ കേസ്‌ തള്ളിയിരുന്നു.

എന്നാല്‍ കുമ്മനം രാജശേഖരന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ ഈ കേസ്‌ പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരുന്നു. കോഴിക്കോട്‌ കമ്മീഷണറുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഈ നടപടി. ഈ വിവരം പുറത്തുവരികയും വിവാദമാകുകയും ചെയ്‌തതോടെ ആദ്യ ദിവസങ്ങളില്‍ മൗനമവലംഭിച്ച മുഖ്യമന്ത്രി കേസ്‌ പിന്‍വലിച്ചത്‌ വിവാദമാക്കേണ്ടന്നും സമാധാനചര്‍ച്ചയുടെ ഭാഗമായാണ്‌ കേസ്‌ പിന്‍വലിച്ചതെന്ന്‌ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദമാണ്‌ പൊളിയുന്നത്‌്‌.