തിരൂരങ്ങാടിയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍

Untitled-1 copyതിരൂരങ്ങാടി: എട്ട്‌ വയസ്സുള്ള രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന സ്‌കൂള്‍ വാഹനത്തിലെ ഡ്രൈവര്‍ പിടിയിലായി. മൂന്നിയൂര്‍ കളിയാട്ടമുക്ക്‌ പെരിങ്കൊല്ലപുറായ മുള്ളേപ്പ്‌ വളപ്പില്‍ മൊയ്‌തീന്‍കുട്ടി(60)യെയാണ്‌ തിരൂരങ്ങാടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

കളിയാട്ടമുക്കിലെ സ്വകാര്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ ഈ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയിലാണ്‌ അറസ്റ്റ്‌. സ്‌കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ ഇയാളുടെ ഓട്ടോയിലാണ്‌ കുട്ടി സ്‌കൂളിലേക്ക്‌ പോയിരുന്നത്‌.

കുട്ടി വീട്ടില്‍ വിവരം പറഞ്ഞതോടെയാണ്‌ സംഭവം പുറത്തായത്‌. ഇതെ തുടര്‍ന്ന്‌ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓട്ടോ ഹാജരാക്കാനും ഇയാളോട്‌ പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.