തിരൂരങ്ങാടിയില്‍  മുസ്‌ലീംലീഗ്‌ പ്രവര്‍ത്തകന്‍ ജുമുഅ നിസ്‌ക്കാരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

Untitled-1 copyതിരൂരങ്ങാടി: ജുമുഅ നിസ്‌ക്കാരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. സജീവ മുസ്‌ലീംലീഗ്‌ പ്രവര്‍ത്തകനും വെന്നിയൂരിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ സലീം കരിമ്പനക്കല്‍ (55)ആണ്‌ മരിച്ചത്‌. വെന്നിയൂര്‍ ജുമാമസ്‌ജിദില്‍ ഇന്നലെ ജുമുഅ നിസ്‌കാരം കഴിഞ്ഞയുടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആസ്‌പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

വെന്നിയൂരിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി 15 -ാം ഡിവിഷന്‍ പ്രസിഡന്റ്‌, എസ്‌.എം.എഫ്‌ പഞ്ചായത്ത്‌ കമ്മറ്റിയംഗം, എസ്‌.വൈ.എസ്‌ വെന്നിയൂര്‍ ജന.സെക്രട്ടറി, വെന്നിയൂര്‍ വികസന സമിതി ജോ.കണ്‍വീനര്‍, നാസിറുല്‍ ഉലൂം മദ്രസ്സ കമ്മറ്റി ഒ.എസ്‌.എഫ്‌ സെക്രട്ടറി, വാഹനാപകട നിവാരണ സമിതി ഭാരവാഹി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ- അസ്‌മാബി, മക്കള്‍- ഫയാസ്‌ മുഹമ്മദ്‌, ഫാസില്‍ മുഹമ്മദ്‌, ഫസ്‌നിന്‍ മുഹമ്മദ്‌, ഫാത്തിമ, ഫരീദ (തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്‌ എംബിബിഎസ്‌ വിദ്യാര്‍ത്ഥി),
മരുമക്കള്‍- സൈതാലി, ആഷിഖ്‌.

സഹോദരങ്ങള്‍- ഫൈസല്‍ മുഹമ്മജ്‌, അബ്‌ദുല്‍ ഗഫൂര്‍ (ചെന്നൈ), മുജീബ്‌ റഹ്‌മാന്‍, സുലൈഖ, സുഹറ, ബുഷ്‌റ, ഹാജറ, സല്‍മ.
പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, ഇ.ടി മുഹമ്മദ്‌ ബശീര്‍ എം.പി, ഒഡേപക്‌ ചെയര്‍മാന്‍ കെ.പി മുഹമ്മദ്‌ കുട്ടി, പ്രവാസിക്ഷേമ ബോര്‍ഡ്‌ ചെയര്‍മാന്‍ അഡ്വ. പി.എം.എ സലാം, അരിമ്പ്ര മുഹമ്മദ്‌മാസ്റ്റര്‍, സി. അബൂബക്കര്‍ ഹാജി, സി.എച്ച്‌ മഹ്‌മൂദ്‌ ഹാജി, യു ഷാഫി ഹാജി സന്ദര്‍ശിച്ചു.