റെയില്‍വേ നാളെ മുതല്‍ തത്കാല്‍ ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കും

train_jan5 (1)ദില്ലി :ഇന്ത്യന്‍ റെയില്‍വേ തത്ക്കാല്‍ ടിക്കറ്റ് ബുക്കിങ്ങ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു പുതിയ നിരക്കുകള്‍ ഡിസംബര്‍ 25 മുതല്‍ നിലവില്‍ വരും
നിലവില്‍ 175 രൂപ അധികം ഈടാക്കുന്ന സ്ലീപ്പര്‍ ടിക്കറ്റുകള്‍ക്ക് 200 രൂപയും ത്രീടയര്‍ എസി റിസര്‍വേഷന്‍ 350 ല്‍ നിന്ന് 400 രൂപയായും ഉയര്‍ത്തും. സഞ്ചരിക്കുന്നത ദുരത്തിനനുസരിച്ച് വര്‍ദ്ധനവും ഉണ്ടാകും.
2 എസി തത്ക്കല്‍ ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല..എന്നാല്‍ സെക്കന്റ്ക്ലാസ് സിറ്റിങ്ങ് തത്ക്കാലിന് വര്ദ്ധനവുണ്ടായിട്ടുണ്ട് 10രൂപ മുതല്‍ 15 രൂപ വരെയാണ് ഈ വിഭാഗത്തില്‍ വര്‍ദ്ധന.