താന്നാളൂരില്‍ വീട്ടുമുറ്റ് നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ത്തു

unnamed (1)താനൂര്‍: വീടുമുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുന്നകാര്‍ അടിച്ചു തകര്‍ത്തു. താന്നാളൂര്‍ കോട്ട്വാലപീടികക്ക് സമീപം തോട്ടുങ്ങല്‍ ഉസ്മാന്റെ പ്രൈവറ്റ് കാറാണ് തകര്‍ത്തത്. വ്യാഴാഴ്ച അര്‍ധരാത്രി രണ്ടുമണിയോടെയാണ് സംഭവം. ഉറക്കെയുള്ള ശബ്ദം കേട്ട് എഴുന്നേറ്റു പുറത്തു വന്നപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു.

കാറിന്റെ മുന്‍ഭാഗത്തും ഇടത്തെ സൈഡ് ഗ്ലാസുകളാണ് തകര്‍ത്തത്. ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ആക്രമികള്‍ ഒന്നില്‍ കൂടുതല്‍പേരുണ്ടെന്നാണ് കരുതുന്നത്. വീടിന്റെ ഗേറ്റ് തുറന്നിട്ടിരുന്നതിനാല്‍ ആക്രമികള്‍ക്ക് ഉടന്‍ രക്ഷപ്പെടുകയായിരുന്നു.

അതെസമയം ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.