താനൂരില്‍ തെങ്ങ്‌ തലയില്‍ വീണ്‌ ഏഴുവയസ്സുകാരന്‍ മരിച്ചു

Untitled-2 copyതാനൂര്‍: വീടിന്‌ സമീപത്തുള്ള തെങ്ങ്‌ തലയില്‍ വീണ്‌ ഏഴുവയസ്സുകാരന്‍ മരിച്ചു. താനൂരിലെ ടാക്‌സിഡ്രൈവറായ ചിറ്റയില്‍ സുധീറിന്റെ മകനായ അഭിനന്ദാണ്‌ മരിച്ചത്‌.

തിങ്കളാഴ്‌ച ഉച്ചക്ക്‌ രണ്ട്‌ മണിയോടെയാണ്‌ അപകടം. സ്‌കൂളിലില്ലാത്തതിനാല്‍ കൂട്ടുകാരോടൊത്ത്‌ കളിച്ചുകൊണ്ടിരിക്കെയാണ്‌ അപകടമുണ്ടായത്‌. തെങ്ങ്‌ കടപുഴകി വീഴുകയായിരുന്നു.

രായിരമംഗലം ഈസ്റ്റ്‌ എല്‍പി സ്‌കൂളിലെ രണ്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ അഭിനന്ദ്‌. അമ്മ രജിത സഹോദരന്‍ അഭിനവ്‌.