താനൂരില്‍ നോമ്പുതുറക്കിടെ എപി ഇകെ സംഘര്‍ഷം നിരവധി പേര്‍ക്ക്‌ പരിക്ക്‌

TANUR NEWSതാനൂര്‍: നിറമരുതൂര്‍ പുതിയ കടപ്പുറത്ത്‌ എപി വിഭാഗം സംഘടിപ്പിച്ച ബദര്‍ അനുസ്‌മരണത്തിനും നോമ്പുതുറപരിപാടിക്കുമിടെ സംഘര്‍ഷം. എപി ഇകെ വിഭാഗങ്ങള്‍ തമ്മിലാണ്‌ എറ്റുമുട്ടലുണ്ടായത്‌. വെള്ളിയാഴ്‌ച വൈകീട്ട്‌ ആറരമണിയോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌.
തെക്കയില്‍ സുബൈറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു പരിപാടി സംഘടിപ്പിടിപ്പിച്ചത്‌. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ടവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

താനുര്‍ പോലീസെത്തിയാണ്‌ രംഗം ശാന്തമാക്കിയത്‌ സ്ഥലത്ത്‌ പോലീസ്‌ നിരീക്ഷണം തുടരുന്നുണ്ട്‌.